Sunday, September 20, 2026

എറണാകുളം കാലടിയിൽ പുലിയിറങ്ങി; പ്ലാന്റേഷൻ തൊഴിലാളികൾ ആശങ്കയിൽ

കൊച്ചി: എറണാകുളം ജില്ലയിലെ കാലടി പ്ലാന്റേഷനിൽ പുലിയിറങ്ങി. പ്ലാന്റേഷൻ സ്ഥിതി ചെയ്യുന്ന 17, 18 ബ്ലോക്കുകൾക്കിടയിൽ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഏഴാറ്റുമുഖം ഭാഗത്താണ് പുലിയെ കണ്ടത്. എണ്ണപ്പന തോട്ടതിന് സമീപത്ത് കൂടി നടന്നു പോവുകയായിരുന്നു പുലി.

തൊഴിലാളികളെ കണ്ട പുലി അല്പസമയം അവിടെ നിൽക്കുകയും ശേഷം തൊട്ടടുത്തുള്ള വനത്തിലേക്ക് കയറി പോവുകയായിരുന്നു. പ്രദേശത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്ന് പ്ലാന്റേഷൻ തൊഴിലാളികൾ പറഞ്ഞു

പുലി കാട്ടിലേക്ക് കയറി പോയെങ്കിലും ആശങ്ക നിലനിൽക്കുകയാണ്. തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് പുലി ഇറങ്ങിയതിനാൽ വീണ്ടും വരാനുള്ള സാധ്യത ഉണ്ടെന്ന് കരുതുന്നു. പുറത്തിറങ്ങുന്നതും ഒറ്റയ്‌ക്ക് സഞ്ചരിക്കുന്നതും അപകടമാണെന്ന ആശങ്ക നിലനിൽക്കുകയാണെന്ന് തൊഴിലാളികൾ പറയുന്നു. അധികൃതർ എത്രയും പെട്ടെന്ന് ഇടപെടണമെന്നാണ് ആവശ്യമുയരുന്നത്.

Related Articles

Latest Articles