Saturday, January 10, 2026

കുട്ടിയെ ഉപേക്ഷിച്ച്‌ കാമുകനൊത്ത്‌ നാടുവിട്ട ഭര്‍തൃമതിയ്ക്ക് കിട്ടിയ എട്ടിന്റെ പണി; കാമുകന്‍, ഷംന കാസിമിനെ തട്ടിപ്പിനിരയാക്കിയ കേസിലെ പ്രതി

മലപ്പുറം: ഹസീനയെ വീട്ടില്‍ നിന്നുംകാണാനില്ലെന്ന്‌ കഴിഞ്ഞ 15ാം തിയ്യതിയാണ്‌ പോലീസിന്‌ ബന്ധുക്കള്‍ പരാതി നല്‍കിയത്‌. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇവര്‍ തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശിയായ ഹാരീസുമായി ഒളിച്ചോടിയതാണെന്ന്‌ കണ്ടെത്തിയത്. ഹാരീസും സഹോദരനും നടി ഷംന കാസിമിനെ തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ്. കോടതിയില്‍ ഹാജരാക്കിയ ഹസീനയെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.

ഈയിടെയാണ് കാമുകനായ ഹാരീസ് ജാമ്യത്തിലിറങ്ങിയത്. സ്ത്രീകളെ മൊബൈൽഫോണിലൂടെ പരിചയപ്പെട്ട്‌ സ്നേഹംനടിച്ച്‌ സ്വർണവും പണവും തട്ടിയെടുക്കുകയാണ് പ്രതികളുടെ രീതി. ജയിലിലായ യുവതി ഭര്‍ത്തൃ സഹോദരന്‍റെ ഭാര്യയുടെ കൈയിൽനിന്ന് 15 പവൻ സ്വർണാഭരണം വാങ്ങിയാണ് പോയത്. ഹാരിസിനെയും സഹായങ്ങൾചെയ്ത സഹോദരൻ റഫീഖിനെയും പോലീസ് തിരഞ്ഞുവരികയാണ്.

Related Articles

Latest Articles