Tuesday, September 29, 2026

രാഷ്ട്രീയ ചാണക്യന് ഇന്ന് 58-ാം പിറന്നാൾ; പാർട്ടിയെയും സർക്കാരിനെയും ശക്തിപ്പെടുത്തുന്ന സ്വന്തം അമിത് ഭായിക്ക് ആശംസ നേർന്ന് നരേന്ദ്രമോദി

അമിത്ഷായ്ക്ക് ഇന്ന് 58-ാം പിറന്നാൾ. രാഷ്‌ട്രീയത്തിലെ ചാണക്യൻ എന്ന് ശത്രുക്കൾ പോലും വിശേഷിപ്പിക്കുന്ന വ്യക്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസാധ്യമെന്ന് കരുതുന്ന എന്തിനെയും സാധ്യമാക്കുന്ന തന്ത്രജ്ഞൻ. രാഷ്‌ട്രീയ എതിരാളികൾ പോലും അംഗീകരിക്കുന്ന കരുത്തുറ്റ വ്യക്തിയുമാണ് അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയും 58-ാം ജന്മദിനത്തിലേയ്‌ക്ക് കടന്ന അമിത് ഷായ്‌ക്ക് ആശംസ അറിയിച്ചു.

‘ശ്രീ അമിത് ഷാ ജിക്ക് ജന്മദിനാശംസകൾ. ഞാൻ അമിത് ഭായിയുമായി വർഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടിയെയും സർക്കാരിനെയും ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നൽകിയ മികച്ച സംഭാവനകൾക്ക് സാക്ഷിയാണ് ഞാൻ. അതേ തീക്ഷ്ണതയോടെ തന്നെ അദ്ദേഹം രാജ്യത്തെ സേവിക്കട്ടെ. അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി പ്രാർത്ഥിക്കുന്നു’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ ആശംസ അറിയിച്ചത്.

രാഷ്‌ട്രനിർമ്മാണത്തിനായുള്ള നിങ്ങളുടെ കഠിനാധ്വാനവും സേവനവും എല്ലാവർക്കും മാതൃകയാണ്. താങ്കളുടെ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നാണ് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ ട്വിറ്ററിൽ കുറിച്ചത്. ഇവർക്ക് പുറമെ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്‌ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ശിവസേന എംപി പ്രിയങ്ക ചതുർവേദി തുടങ്ങി ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നിരവധി പ്രമുഖരാണ് അമിത് ഷായ്‌ക്ക് ആശംസ അറിയിച്ച് രം​ഗത്തു വന്നിരിക്കുന്നത്.

Related Articles

Latest Articles