Thursday, May 16, 2024
spot_img

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്ത് ആദ്യാക്ഷരം കുറിക്കാനൊരുങ്ങി കുരുന്നുകൾ

അജ്ഞതയുടെ ഇരുള്‍ നീക്കി അറിവിന്റെ പ്രകാശം ചൊരിയുന്ന ദിവസമാണ് വിജയദശമി. നവരാത്രി ആഘോഷങ്ങളുടെ അവസാന ദിനവും കൂടിയാണ് വിജയ ദശമി. ഈ ദിവസത്തിൽ വിദ്യാരംഭം കുറിക്കാൻ ആയിരക്കണക്കിന് കുരുന്നുകളാണ് ഒരുങ്ങുന്നത്. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന ഈ ഉത്സവത്തില്‍ ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ആരാധിച്ചു പോരുന്നത്. തിന്മയുടെ മേല്‍ നന്മയുടെ വിജയാണ് ഈ ആഘോഷം. നന്മയുടെ വിജയത്തിന്റെയും ധര്‍മ സംരക്ഷണത്തിന്റെയും സന്ദേശം കൂടിയാണ് വിജയദശമി നല്‍കുന്നത്.

വിദ്യ, കലകള്‍, ജ്ഞാനം, വാഗ്വിലാസം, ബുദ്ധി തുടങ്ങിയവയുടെ അധിപതിയായ സരസ്വതി ദേവിയെയാണ് പത്താം ദിനമായ വിജയദശമി നാളില്‍ ആരാധിക്കുന്നത്. വിദ്യ അഭ്യസിക്കുന്നവരുടേയും വിദ്യ പകര്‍ന്നു നല്‍കുന്നവരുടേയും ആരാധ്യദേവതയാണ് സരസ്വതി ദേവി.

വിജയദശമി ദിനത്തിലാണ് കുഞ്ഞുങ്ങളുടെ നാവില്‍ ആദ്യമായി അക്ഷരം കുറിക്കുന്നതും പൂജവെച്ച ആയുധങ്ങളും പുസ്തകങ്ങളും തിരികെ എടുക്കുന്നതും. കൂടാതെ കലാകാരന്മാര്‍ ഈ ദിവസമാണ് അരങ്ങേറ്റം കുറിക്കുന്നതും. ഏതൊരു വിദ്യയും തുടക്കം കുറിക്കുന്നത് ഇന്നാണ്.

2022 ഒക്ടോബർ 05 (1198 കന്നി 19) ബുധനാഴ്ച രാവിലെയാണ് പൂജയെടുപ്പ്. പൂജയെടുപ്പിനുശേഷം വിദ്യാരംഭം നടക്കും. സാമാന്യമായി വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് മുഹൂർത്തം നോക്കേണ്ടതില്ല. എങ്കിലും 2022 ഒക്ടോബർ 05 (1198 കന്നി 19) ബുധനാഴ്ച രാവിലെ 07.15 വരെ അത്യുത്തമം. എങ്കിലും രാവിലെ 09.00 മണി വരെ ഉത്തമമായ സമയം എന്ന് പറയാം.

Related Articles

Latest Articles