Wednesday, September 23, 2026

മൗണ്ട് അബുവിലെ നവരാത്രി ആഘോഷത്തിനിടെ ടൂറിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു; അവസാന നിമിഷങ്ങളുടെ വീഡിയോ വൈറല്‍

രാജസ്ഥാന്‍: നവരാത്രി ആഘോഷങ്ങള്‍ക്കിടെ രാജസ്ഥാനിലെ മൗണ്ട് അബുവിലെത്തിയ ഗുജറാത്തി ടൂറിസ്റ്റ് സംഘത്തിലെ മധ്യവയസ്കന് ദാരുണാന്ത്യം. മൗണ്ട് അബുവിലെ സന്ധ്യയ്ക്ക് നടന്ന ‘ഗര്‍ഭ’ ഡാന്‍സിനിടെയാണ് സൂറത്ത് സ്വദേശിയായ ജഗദീഷ് എന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചത്. ഭാര്യയും മറ്റ് അഞ്ച് ദമ്പതിമാരും അടങ്ങുന്ന സംഘത്തിന്‍റെ മുന്നില്‍ വച്ചായിരുന്നു ജഗദീഷിന്‍റെ അന്ത്യം.

മറ്റുള്ളവരോടൊപ്പം നൃത്തത്തിനു ജഗദീഷ് ചുവട് വയ്ക്കുന്നത് സംഘാംഗങ്ങളില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോയില്‍ കാണാം. അവസാന നിമിഷങ്ങളില്‍ നൃത്തത്തില്‍ നിന്ന് പിന്‍മാറിയ ജഗദീഷ് ബാലന്‍സ് തെറ്റിവീഴാതെ നോക്കുന്നതും പെട്ടെന്ന് കമിഴ്ന്നടിച്ച് വീഴുന്നതും ചിത്രങ്ങളില്‍ വ്യക്തമാണ്. സംഭവസ്ഥലത്ത് തന്ന ജഗദീഷ് മരിച്ചെന്ന് ഡോക്ടര്‍മാര്‍ പിന്നീട് അറിയിച്ചു.

https://www.youtube.com/watch?v=7w-hcf8wFP0

Related Articles

Latest Articles