Friday, May 3, 2024
spot_img

പുതുവത്സരത്തിൽ കുടുംബത്തോടൊപ്പം ഗവർണറെ സന്ദർശിച്ച് നടൻ ടൊവിനോ; ചിത്രങ്ങൾ കാണാം

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കുടുംബസമേതം സന്ദർശിച്ച് യുവ നടൻ ടൊവിനോ തോമസ്. ഭാര്യ ലിഡിയയ്ക്കും മക്കളായ ഇസയ്ക്കും തഹാനുമൊപ്പമാണ് ടൊവിനോ രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.

കൂടിക്കാഴ്ചയ്ക്കിടയിൽ നിന്നും പകർത്തിയ ചിത്രങ്ങൾ ടൊവിനോ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

മിന്നൽ മുരളിയാണ് ടൊവിനോയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സ് റീലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്. മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ കഥാപാത്രമായാണ് ചിത്രത്തിൽ ടൊവിനോ വേഷമിട്ടത്.

അതേസമയം വാശി എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്താണ് ടൊവിനോ ഇപ്പോൾ ഉള്ളത്. കീർത്തി സുരേഷ് നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാ​ഗതനായ വിഷ്ണു ജി.രാഘവ് ആണ്.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദനാണ് ടൊവിനോയുടേതായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം.

മാധ്യമലോകത്തെ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ അന്നാ ബെന്നാണ് നായികയായെത്തുന്നത്. ചിത്രത്തിൽ രണ്ട് ഗെറ്റപ്പിലാണ് ടൊവിനോ എത്തുന്നത്. 2022 ജനുവരി 27 നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

Related Articles

Latest Articles