Saturday, October 10, 2026

പുതുവത്സര ദിനാഘോഷം; മൂന്ന് ലോക റെക്കോർഡുകൾ നേടി അബുദാബി

അബുദാബി: പുതുവത്സരദിനാഘോഷത്തിൽ മൂന്ന് ലോക റെക്കോർഡുകൾ സ്വന്തമാക്കിയിരിക്കുമായാണ് അബുദാബി.

അൽ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവൽ 2022 നെ വരവേറ്റത് 40 മിനിറ്റ് നീണ്ടുനിന്ന കരിമരുന്ന് പ്രയോഗത്തിലൂടെയാണ്.

മൂന്നു ഗിന്നസ് വേൾഡ് റെക്കോർഡുകളും ഈ വെടിക്കെട്ടാണ് സ്വന്തമാക്കിയത്. വലിപ്പത്തിലും ദൈർഘ്യത്തിലും ആകൃതിയിലുമാണ് വെടിക്കെട്ട് റെക്കോർഡുകൾ നേടിയത്.

മാത്രമല്ല 2,022 ഡ്രോണുകൾ അവതരിപ്പിച്ച ഇത്തരത്തിലുള്ള ആദ്യ ഷോയും ഇതാണ്. സാംസ്‌കാരിക നൃത്തപരിപാടികളും കലാപരിപാടികളും ശൈഖ് സായിദ് ഫെസ്റ്റിവലിൽ സംഘടിപ്പിച്ചിരുന്നു.

അതേസമയം കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ഫെസ്റ്റിവലിലേക്ക് പ്രവേശിക്കുന്നവർക്ക് കോവിഡ് പിസിആർ നെഗറ്റീവ് ഫലവും അധികൃതർ നിർബന്ധമാക്കിയിരുന്നു.

Related Articles

Latest Articles