Monday, October 5, 2026

ചരക്ക് ട്രെയിനിൽ കൊള്ളയടി; തോക്ക് ഉള്‍പ്പടെ സംഘം തട്ടിയെടുത്തു

ലോസ് ആഞ്ചലിസ്‌: ലോസ് ആഞ്ചലിസ്‌ നഗരത്തില്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ ചരക്ക് ട്രെയിനുകളില്‍ നിന്ന് ഡസന്‍ കണക്കിന് തോക്കുകള്‍ മോഷണം പോയതായി പോലീസ് വ്യക്തമാക്കി.

ഇ.കൊമേഴ്‌സ് സ്ഥാപനമായ ആമോസോണിന്റേതുള്‍പ്പെടെയുള്ള ചരക്കുകളില്‍ നിന്ന് ആയുധങ്ങളും മോഷണം പോയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്.

‘അവര്‍ ചരക്ക് ബോഗികള്‍ തകര്‍ത്താണ് സാധനങ്ങള്‍ കൊള്ളയടിച്ചത്. ഡസൻ കണക്കിന് തോക്കുകളും മോഷ്ടിച്ചിട്ടുണ്ട്. നഗരത്തില്‍ തോക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിന്‌ സാധ്യതയുള്ളതായി പോലീസ് ഓഫീസറായ മൈക്കിള്‍ മൂര്‍ പറഞ്ഞു.

Related Articles

Latest Articles