തിരുവനന്തപുരം: ട്രെയിൻ എഞ്ചിൻ പാളം തെറ്റി. കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപമാണ് പാളം തെറ്റിയത്. ഷണ്ടിംഗിനിടെ പെട്ടന്ന് പാളം തേടുകയായിരുന്നു.
നിയന്ത്രണം വിട്ട എഞ്ചിൻ റെയിൽവേയുടെ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതകർത്തു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. എഞ്ചിൻ നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്. എന്നാൽ സ്ഥലത്ത് ഗതാഗത തടസമില്ല.

