തൃശൂര്: തൃശ്ശൂർ അതിരപ്പിള്ളിയില് ആദിവാസി യുവതിയെ മരിച്ച നിലയില് കണ്ടെത്തി. വാഴച്ചാലിന് സമീപമുള്ള വനത്തിനുള്ളിലാണ് യുവതിയെ മരിച്ച നിലയില് കണ്ടെത്തിയത്. വനവിഭവം ശേഖരിക്കാന് പോയ ശാസ്താംപൂവ് കോളനിയിലെ പഞ്ചമിയാണ് മരിച്ചത്. പഞ്ചമിയും ഭര്ത്താവും ഒരുമിച്ചാണ് വനവിഭവങ്ങള് ശേഖരിക്കാന് കാട്ടിലേക്ക് പോയത്. എന്നാൽ ഇന്ന് രാവിലെയാണ് പഞ്ചമിയെ മരിച്ച നിലയില് കണ്ടെത്തിയത്. സംഭവത്തിൽ ഭര്ത്താവ് പൊന്നപ്പനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞതിങ്ങനെ: വന വിഭവങ്ങള് ശേഖരിക്കാനാണ് ഇവര് കരടിപ്പാറയില് താല്ക്കാലിക ഷെഡ്ഡ് കെട്ടി താമസിച്ചിരുന്നത്. എന്നാൽ ഞായറാഴ്ച രാത്രി മദ്യലഹരിയില് ഭാര്യയും ഭര്ത്താവും തമ്മില് വഴക്കുണ്ടായി. ഇതിനുപിന്നാലെ പഞ്ചമിയെ ഭർത്താവ് കൊലപ്പെടുത്തിയാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പഞ്ചമിയുടെ ഭർത്താവ് പൊന്നപ്പനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…