പാലക്കാട് :അട്ടപ്പാടിയിൽ വീണ്ടും ഭീതി പരത്തി കാട്ടാന.ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു. പുതൂർ പട്ടണക്കൽ ഊരിലെ മുരുകനാണ് മരിച്ചത്. രാത്രിയിൽ വീട്ടിലേക്ക് നടന്നുവരുന്നതിനിടെയാണ് കാട്ടാന മുരുകനെ ആക്രമിച്ചത്.
മൃതദേഹം അഗളി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

