Sunday, October 4, 2026

ട്രംപ് 2.0 !ഇന്ത്യൻ വംശജൻ കാഷ് പട്ടേൽ സിഐഎ തലപ്പത്തേക്ക് ?

വാഷിങ്ടൺ ഡി സി : രണ്ടാവട്ടവും പ്രസിഡന്റ് സ്ഥാനത്തെത്തിയതിന് പിന്നാലെ ഭരണ നേതൃനിരയിൽ വിശ്വസ്തരായവരെ നിയമിക്കാനുള്ള നീക്കം ട്രംപ് ഉടൻ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ട്രംപിന്റെ വിശ്വസ്തനും ഇന്ത്യൻ വംശജനുമായ കാഷ് പട്ടേൽ അടക്കമുള്ളവർ ഉന്നത പദവികളിൽ എത്തുമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശ്രീരാമ ഭക്തനായ കാഷ് പട്ടേൽ അയോദ്ധ്യ ശ്രീരാമ ക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ കൂടിയാണ് അദ്ദേഹം.

അമേരിക്കൻ രഹസ്യാനേഷണ ഏജൻസിയായ സിഐഎയുടെ തലപ്പത്ത് കാഷ് പട്ടേൽ എത്തുമെന്നാണ് ചർച്ചകൾ. ഒന്നാം ട്രംപ് സർക്കാരിന്റെ കാലത്ത് സുപ്രധാന പദവികൾ വഹിച്ചിരുന്ന കാഷിന് ഇക്കുറി മികച്ച പദവി ലഭിക്കുമെന്നാണ് വിവരം. കഴിഞ്ഞ ട്രംപ് സർക്കാരിൽ വിവിധ ഇന്റലിജൻസ് വകുപ്പുകളുടെ മേധാവിയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ ട്രംപിനായി പ്രചാരണ രംഗത്തും അദ്ദേഹം സജീവമായിരുന്നു.

1980 ഫെബ്രുവരി 25 ന് ന്യൂയോർക്കിൽ കിഴക്കൻ ആഫ്രിക്കയിൽ നിന്നുള്ള ഇന്ത്യൻ കുടിയേറ്റ മാതാപിതാക്കളുടെ മകനായി ജനിച്ച പട്ടേലിൻ്റെ വേരുകൾ ഗുജറാത്തിലെ വഡോദരയിലാണ്. റിച്ച്മണ്ട് സർവകലാശാലയിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ അദ്ദേഹം ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് അന്താരാഷ്ട്ര നിയമത്തിൽ ബിരുദവും നേടി. ക്രിമിനൽ അഭിഭാഷകനായ അദ്ദേഹം മിയാമി കോടതിയിലായിരുന്നു പ്രാക്ടീസ് ചെയ്തത്.

Related Articles

Latest Articles