Friday, April 19, 2024
spot_img

ട്വിറ്ററിൽ ട്രംപിന്‍റെ വമ്പൻ തിരിച്ചുവരവ്! പോൾ നടത്തി ഉപയോക്താക്കളുടെ മനസ്സറിഞ്ഞ് എലോൺ മസ്ക്കിന്റെ തീരുമാനം, രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമെന്ന് ട്രംപ് അനുകൂലികൾ

യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ട്വിറ്ററിന്‍റെ പുതിയ സിഇഒ ഇലോൺ മസ്കിന്‍റേതാണ് ഈ തീരുമാനം. ട്രംപിന്‍റെ ട്വിറ്റര്‍, ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ റദ്ദാക്കിയത് 2021 ജനുവരി ആറിനായിരുന്നു. യുഎസ് ക്യാപ്പിറ്റൾ ആക്രമണത്തിനു പിന്നാലെയാണ് മുൻ ഉടമകൾ ട്വിറ്ററിൽ നിന്ന് ട്രംപിനെ നീക്കിയത്.

ട്രംപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കളോട് അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് മസ്ക് ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിൽ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം ലഭിച്ചതെന്ന് മസ്ക് വെളിപ്പെടുത്തി. തുടർന്നാണ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചത്.

Related Articles

Latest Articles