Wednesday, May 15, 2024
spot_img

പാകിസ്ഥാനിൽ ഇരട്ട ബോംബ് സ്ഫോടനം; 28 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്; ആക്രമണം നാളെ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇരട്ട ബോംബ് സ്ഫോടനം. 25 പേര്‍ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. പാകിസ്ഥാനില്‍ നാളെ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് സ്ഫോടനമുണ്ടായത്. ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസിന് നേര്‍ക്കാണ് ബോംബാക്രമണം ഉണ്ടായത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി പോലീസ് വ്യക്തമാക്കി.

അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പട്ടണമായ ഖ്വില്ല സൈഫുള്ളയിലും ബോംബ് ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ജമാഅത് ഉലമ ഇസ്ലാം പാര്‍ട്ടി ഓഫീസിന് സമീപത്താണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച വടക്കുപടിഞ്ഞാറന്‍ ദ്രാബന്‍ മേഖലയില്‍ വിഘടനവാദികള്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ ആക്രമണത്തില്‍ 10 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles