Sunday, May 19, 2024
spot_img

മലപ്പുറത്ത് കനത്ത മഴയിൽ വീട് തകർന്നു വീണു; രണ്ടു കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് കനത്ത മഴയിൽ വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ (Child Death) മരിച്ചു. മലപ്പുറം കരിപ്പൂരിലാണ് ദാരുണമായ സംഭവം നടന്നത്. കരിപ്പൂർ സ്വദേശി മുഹമ്മദ് കുട്ടിയുടെ വീടാണ് തകർന്നത്. ഇദ്ദേഹത്തിന്‍റെ പേരക്കുട്ടികള്‍ക്കാണ് ജീവഹാനിയുണ്ടായത്. എട്ടുവയസുള്ള റിസ്‌വാനയും, ഏഴു മാസം മാത്രം പ്രായമുള്ള റിൻസാനയുമാണ് മരിച്ചത്. പുലർച്ചെയാണ് സംഭവം നടന്നത്.

സമീപത്ത് പണിനടന്നുകൊണ്ടിരുന്ന ഒരു വീടിൻ്റെ മതിൽ അടുത്തുള്ള വീടിനു മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഇതേ തുടർന്നാണ് കുഞ്ഞുങ്ങൾ മരിച്ചത്. ഇവരുടെ മാതാപിതാക്കൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നാട്ടുകാരും ഫയർഫോഴ്സും എത്തി കുഞ്ഞുങ്ങളുടെ ശരീരം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Latest Articles