Saturday, October 17, 2026

മരടിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം ; രണ്ട് ഒഡീഷ സ്വദേശികൾക്ക് ദാരുണാന്ത്യം

കൊച്ചി: മരടിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം. രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു. ഒഡീഷ സ്വദേശികളായ ശങ്കർ(28), സുശാന്ത്(38) എന്നിവരാണ് മരിച്ചത്. കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ്‌ തകർന്ന് വീഴുകയായിരുന്നു. ന്യൂക്ലിയസ് മാളിന് സമീപം പഴയ വീട് പൊളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

രാവിലെ പതിനൊന്ന് മണിയോടെ മരട് ഗാന്ധി സ്‌ക്വയറിന് സമീപമായിരുന്നു അപകടം. ജോലിക്കുണ്ടായിരുന്നത് അഞ്ച് തൊഴിലാളികളായിരുന്നു. കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞ് 2 ജോലിക്കാരുടെ മുകളിലേക്ക് വീഴുകയായിരുന്നു.

ഇതിനടിയിൽ കുടുങ്ങിയ ഇവരെ രക്ഷാപ്രവർത്തകർ എത്തിയാണ് പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles