Tuesday, October 6, 2026

കടലിൽ കുളിക്കാനിറങ്ങിയ നാലംഗ സംഘം തിരയിൽപ്പെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, രക്ഷപെട്ട ഒരാളുടെ നില ഗുരുതരം

ആലപ്പുഴ :ചേർത്തലയിൽ അന്ധകാരനഴി കടലിൽ കുളിക്കാനിറങ്ങിയ കോട്ടയം സ്വദേശികൾ മരിച്ചു. നാലംഗ സംഘത്തിലെ രണ്ട് പേരാണ് തിരയിൽപ്പെട്ടു മരിച്ചത്. ചങ്ങനാശേരി സ്വദേശി ആകാശ് ( 25 ), എരമല്ലൂർ സ്വദേശി ആനന്ദ് ( 25 ) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. എരമല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് ഇവർ. രക്ഷപ്പെട്ട രണ്ടു പേരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരയിൽപെട്ടു യുവാക്കളെ കാണാതായതോടെ തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിനായി കടലിൽ ഇറങ്ങിയത്.

Related Articles

Latest Articles