Friday, May 17, 2024
spot_img

കൊടും ക്രൂരത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം വിഷം നല്‍കി കൊലപ്പെടുത്തി; നാലുപേര്‍ അറസ്റ്റില്‍

ചണ്ഡീഗഢ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച വിഷം നല്‍കി കൊലപ്പെടുത്തി. . സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. പതിനാലും, പതിനാറും വയസുള്ള സഹോദരിമാരാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ മാതാവിനെ ബന്ദിയാക്കിയ ശേഷമായിരുന്നു അക്രമം. ഹരിയാനയിലെ സോനിപ്പത്തിലാണ് സംഭവം

സംഭവത്തില്‍ നാല് പേരെ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇരുപത്തിരണ്ടിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് അക്രമികളെന്നാണ് ലഭിക്കുന്ന സൂചന. കുടിയേറ്റ തൊഴിലാളികളായ ഇവര്‍ പെണ്‍കുട്ടികളുടെ വീടിനടുത്തുള്ള ഒരു വാടക മുറിയിലായിരുന്നു താമസിച്ചിരുന്നത്. വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുകയായിരുന്നു. ശേഷം വിഷം നല്‍കി. തുടര്‍ന്ന് പാമ്പ് കടിയേറ്റതാണെന്ന് പറയാന്‍ ഇവര്‍ അമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു.മക്കള്‍ പാമ്പ് കടിയേറ്റാണ് മരിച്ചതെന്ന് പൊലീസിന് മൊഴി നല്‍കിയെങ്കിലും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനത്തിനിരയായതായും, വിഷം ഉള്ളില്‍ച്ചെന്നതായും വ്യക്തമായി. പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles