Sunday, May 5, 2024
spot_img

പോലീസിന്റെ രണ്ട് വയർലെസ് സെറ്റുകൾ പമ്പയിൽ വീണു;മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ തെരച്ചിൽ പുരോഗമിക്കുന്നു

പത്തനംതിട്ട: പോലീസിന്റെ രണ്ട് വയർലെസ് സെറ്റുകൾ പമ്പയിൽ വീണു.പമ്പ നീരേറ്റുപുറം ജലമേളയ്‌ക്കിടെയാണ് വയർലെസ് സെറ്റ് നഷ്ടപ്പെട്ടത്. തിരുവല്ല ഫയർഫോഴ്‌സ് യൂണിറ്റിലെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടുകൂടി മൂന്ന് മണിക്കൂറിലധികമായി പുഴയിൽ തിരച്ചിൽ തുടരുകയാണ്.

സ്റ്റാർട്ടിങ് പോയിന്റിൽ സുരക്ഷാ ക്രമീകരണത്തിന്റെ ചുമതലയുണ്ടായിരുന്ന പോലീസുകാർ വള്ളത്തിലേക്ക് കയറുന്നതിനിടെയാണ് കൈയ്യിലുണ്ടായിരുന്ന വയർലെസ് സെറ്റ് പുഴയിൽ വീണത്. ജലഘോഷയാത്രയടക്കമുള്ള പരിപാടികളുള്ളതിനാൽ വലിയ തിരക്കായിരുന്നു. അതിനാലാണ് തിരച്ചിൽ ഇന്നത്തേക്ക് മാറ്റിയത്. പോലീസും ഫയർഫോഴ്‌സും തിരച്ചിൽ നടത്തുന്നത് കണ്ട് പുഴയിൽ വീണ ആർക്കോ വേണ്ടിയുള്ള പരിശോധനയാണെന്ന് കരുതി നാട്ടുകാർ പ്രദേശത്ത് തടിച്ചുകൂടിയിരിക്കുകയാണ്.

Related Articles

Latest Articles