Monday, May 6, 2024
spot_img

കോട്ടയത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ

കോട്ടയം: കടുത്തുരുത്തി പാലാകരയില്‍ സ്‌കൂട്ടറും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. മുട്ടുചിറ ഐ.എച്ച്.ആര്‍.ഡി.യിലെ വിദ്യാര്‍ഥികളായ വൈക്കം തലയോലപ്പറമ്പ് സ്വദേശി അനന്തുഗോപി, അമല്‍ ജോസഫ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ജോബി ജോസിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും രഞ്ജിത് രാജുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടറും എതിരെ വന്ന ബുള്ളറ്റും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ മൂന്നുവിദ്യാര്‍ഥികളാണ് സഞ്ചരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കടുത്തുരുത്തി പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയുണ്ടായി. ഇരുവരുടെയും മൃതദേഹങ്ങള്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Latest Articles