Monday, April 29, 2024
spot_img

ഒരു വർഷത്തിനുശേഷം രാത്രികാഴ്ചകള്‍ക്കായി താജ്മഹല്‍ തുറക്കുന്നു ; നാളെ മുതല്‍ പ്രവേശനം പുനരാരംഭിക്കും

ദില്ലി: ഒരു വർഷത്തിനുശേഷം രാത്രികാഴ്ചകള്‍ക്കായി താജ്മഹല്‍ നാളെ മുതല്‍ തുറക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 17 മുതലാണ് താജ്മഹലിലെ രാത്രി സന്ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയത്. വൈകിട്ട് 8:30 മുതല്‍ 9മണി വരെ, 9 മുതല്‍ 9:30 വരെ, 9:30 മുതല്‍ 10 മണി വരെ എന്നിങ്ങനെയാണ് രാത്രി സന്ദര്‍ശനത്തിന് സമയം അനുവദിച്ചിരിക്കുന്നത്. ഓരോ സമയത്തും 50 സന്ദര്‍ശകരെ വരെയാണ് അനുവദിക്കുക.

ഓ​ഗസ്റ്റ് 21, 23, 24 തിയതികളിൽ രാത്രിയിൽ താജ്മഹൽ സന്ദർശിക്കാമെന്ന് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച ദിവസങ്ങളിൽ താജ്മഹൽ അവധി ആയതിനാലും ഞായറാഴ്ചയിൽ ലോക്ക്ഡൗൺ നിലവുലുള്ളതുകൊണ്ടും ഈ ദിവസങ്ങളിൽ സന്ദർശകരെ അനുവദിക്കില്ല. ടിക്കറ്റുകൾ ഒരു ദിവസം മുൻപ് ബുക്ക് ചെയ്യാം.

Related Articles

Latest Articles