Saturday, May 4, 2024
spot_img

മലയാളിയായ റെയിൽവെ ജീവനക്കാരിക്ക് തമിഴ്‌നാട്ടിൽ ആക്രമണം ;കല്ല് കൊണ്ട് തലയ്ക്കടിച്ചു ,പീഡനശ്രമമെന്ന് പോലീസ് ,യുവതി ചികിത്സയിൽ

പാലക്കാട് : തെങ്കാശിയിലാണ് മലയാളി റയിൽവേ ജീവനക്കാരിക്ക് നേരെ ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. . പാവൂർ സത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ യുവതിയെ തിരുനെൽവേലി റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അക്രമിയെ പിടികൂടാൻ കഴിഞ്ഞില്ല. സംഭവം പീഡന ശ്രമമാണെന്നാണ് പോലീസ് പറയുന്നത്. യുവതിയെ പ്രതി ക്രൂരമായി മർദ്ദിച്ചിട്ടുണ്ട്. കല്ല് കൊണ്ടുള്ള അടിയിൽ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതി പുറത്തേക്ക് ഓടുകയായിരുന്നു. പ്രതി പിന്തുടർന്ന് അക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Related Articles

Latest Articles