Sunday, October 11, 2026

ചര്‍ച്ചയില്‍ നിര്‍ണായക വഴിത്തിരിവ്: കീവില്‍ ആക്രമണം കുറയ്ക്കുമെന്ന് റഷ്യ; സുരക്ഷ ഉറപ്പു നല്‍കിയാല്‍ നാറ്റോയില്‍ ചേരില്ലെന്ന് യുക്രൈന്‍

ഇസ്താംബുള്‍: രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതകൾക്ക് വഴിതെളിച്ച് റഷ്യൻ യുക്രൈൻ ചർച്ച. തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്റെ ഓഫിസില്‍ നടന്ന സമാധാന ചര്‍ച്ചയിലാണ് നിര്‍ണായ വഴിത്തിരിവ്.

അതേസമയം ചർച്ചയിൽ കീവിലും ചെര്‍ണീവിലും ആക്രമണം കുറയ്ക്കുമെന്ന് റഷ്യ ഉറപ്പ് നല്‍കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നല്‍കിയാല്‍ നാറ്റോയില്‍ ചേരില്ലെന്ന് യുക്രൈന്‍ നിലപാട് എടുത്തു. റഷ്യയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന നാറ്റോ രാജ്യമാണ് തുര്‍ക്കി. റഷ്യക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങളെ എര്‍ദോഗന്‍ എതിര്‍ത്തിരുന്നു.

എന്നാൽ ചര്‍ച്ചയ്‌ക്കെത്തിയ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ പരസ്പരം അഭിവാദ്യം ചെയ്യുകയോ ഹസ്തദാനം നല്‍കുകയോ ചെയ്തില്ല. മാത്രമല്ല രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തിയും സംരക്ഷിക്കുക എന്നതായിരിക്കും ചര്‍ച്ചയിലെ നിലപാടെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles