Monday, April 29, 2024
spot_img

യുദ്ധത്തിൽ അടിതെറ്റി യുക്രൈൻ സാമ്പത്തികമേഖല; ബജറ്റ് കമ്മി നികത്താൻ 38 ബില്യൺ ഡോളർ ആവശ്യമായിവരും

കീവ് : റഷ്യയുടെ അപ്രീതിക്ക് പാത്രമായതിനെത്തുടർന്നുണ്ടായ യുദ്ധത്തിൽ ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കീഴടങ്ങാതെ യുക്രൈൻ പിടിച്ചു നിൽക്കുന്നുവെങ്കിലും രാജ്യത്തെ സാമ്പത്തിക മേഖല തകർന്നു തരിപ്പണമാകുകയാണ്. യുദ്ധത്തിൽ തകർന്ന രാജ്യത്തിന്റെ പുനർനിർമ്മാണത്തിന് എങ്ങനെ പണം കണ്ടെത്തുമെന്ന ആലോചനയിലാണ് സാമ്പത്തിക മേഖലയിലെ വിദഗ്‌ധർ. കഴിഞ്ഞ വർഷം യുക്രൈൻ സമ്പദ്‌വ്യവസ്ഥയിൽ 30% ഇടിവാണ് രേഖപ്പെടുത്തിയത്, ഈ വർഷാവസാനത്തോടെ രാജ്യത്തിന്റെ ബജറ്റ് കമ്മി നികത്താൻ മാത്രം 38 ബില്യൺ ഡോളർ വേണ്ടിവരുമെന്നാണ് കണക്കുകൾ പറയുന്നത്.

ഇതിനു പുറമെ അടിയന്തര ഊർജ്ജ അറ്റകുറ്റപ്പണികൾക്കും കുഴിബോംബ് നീക്കം ചെയ്യുന്നതിനും അതിന്റെ ചില നിർണായക അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിനും 17 ബില്യൺ ഡോളറും ഈ വർഷം ആവശ്യം വരും.

Related Articles

Latest Articles