Friday, May 17, 2024
spot_img

“പുട്ടിന്റെ അന്ത്യം അദ്ദേഹത്തിന്റെ അടുപ്പക്കാരുടെ കൈയ്യാൽ” പ്രവചനവുമായി യുക്രൈയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി

കീവ് : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുട്ടിന്റെ അന്ത്യം അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത വൃത്തങ്ങളിലുള്ളവരുടെ കൈകളാൽ തന്നെ സംഭവിക്കുമെന്ന പ്രവചനവുമായി യുക്രൈയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി രംഗത്ത് വന്നു. റഷ്യയുടെ യുക്രൈയ്ൻ അധിനിവേശത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ പുറത്തു വന്ന ഒരു യുക്രൈയ്ൻ ഡോക്യുമെന്ററിയിലാണ് സെലെൻസ്കി ഇക്കാര്യം പറഞ്ഞത്.

പ്രസിഡന്റ് സ്ഥാനത്ത് പുട്ടിൻ ദുർബലനാകുന്ന സമയം ആഗതമാകുമെന്നും ആ സമയത്ത് അടുപ്പക്കാരിൽ ആരെങ്കിലും പുട്ടിനെ കൊലപ്പെടുത്തുമെന്നുമാണ് സെലൻസ്കി ഡോക്യുമെന്ററിയിലൂടെ അവകാശപ്പെടുന്നത്.

പുട്ടിനെതിരെ അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളിൽ അനുദിനം അതൃപ്തി ഉയരുന്നതായി റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. പിന്നാലെ യുക്രൈയ്ൻ യുദ്ധമുഖത്ത് റഷ്യൻ സൈനികർ പരാതിപ്പെടുകയും പൊട്ടിക്കരയുകയും ചെയ്യുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ പുട്ടിനെതിരെ അടുത്ത വൃത്തങ്ങളിൽപ്പോലും അതൃപ്തി വ്യാപകമാണെന്ന് അമേരിക്കൻ പത്രമായ ‘ദ് വാഷിങ്ടൻ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തിരുന്നു.

Related Articles

Latest Articles