Thursday, October 1, 2026

‘ഉണർവ്വ് 2026’ന് തുടക്കമായി; യുവശക്തിയെ ദേശീയ ദൗത്യത്തിലേക്ക് നയിക്കണമെന്ന് വിവേക് ഗോപൻ

നെടുമങ്ങാട്: യുവജനങ്ങളിൽ ദേശീയബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ രാഷ്‌ട്രീയ സ്വയംസേവക സംഘം (ആർഎസ്എസ്) നെടുമങ്ങാട് സംഘ ജില്ല സംഘടിപ്പിക്കുന്ന ‘ഉണർവ്വ് 2026’ യുവസംഗമത്തിന്റെ ലോഗോ പ്രശസ്ത സിനിമ–സീരിയൽ താരം വിവേക് ഗോപൻ പ്രകാശനം ചെയ്തു.

ലോഗോ പ്രകാശന ചടങ്ങിൽ സംസാരിച്ച വിവേക് ഗോപൻ, രാജ്യത്തിന്റെ ഭാവി യുവജനങ്ങളുടെ കൈകളിലാണെന്നും ദേശീയബോധവും സേവന മനോഭാവവും വളർത്തുന്ന യുവസംഗമങ്ങൾ സമൂഹത്തിന് പ്രചോദനമാകുന്ന മാതൃകകളാണെന്നും പറഞ്ഞു. വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറം രാജ്യസേവനത്തിനും സാമൂഹിക ഉത്തരവാദിത്തത്തിനും മുൻഗണന നൽകുന്ന യുവതലമുറയാണ് ഇന്ത്യയുടെ കരുത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ആർഎസ്എസ് നെടുമങ്ങാട് സംഘ ജില്ലാ സഹകാര്യവാഹ് എൻ.ആർ. സജി, ജില്ലാ പ്രചാരക് ആർ.വി. ശ്യാം, വിദ്യാർത്ഥി പ്രമുഖ് എസ്.എസ്. വിഷ്ണു, ഖണ്ഡ് സഹകാര്യവാഹ് എസ്. ശരത് എന്നിവരും പങ്കെടുത്തു.
ആഗസ്റ്റ് 16-ന് വൈകിട്ട് 3 മണിക്ക് നെടുമങ്ങാട് ടൗൺ ഹാളിൽ നടക്കുന്ന ‘ഉണർവ്വ് 2026’ യുവസംഗമത്തിൽ സാമൂഹിക, സാംസ്കാരിക, പൊതുരംഗങ്ങളിലെ പ്രമുഖരും ആയിരക്കണക്കിന് യുവതി-യുവാക്കളും പങ്കെടുക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.

Related Articles

Latest Articles