Sunday, April 28, 2024
spot_img

ജനഹൃദയങ്ങളിൽ ചേക്കേറി പുഴ മുതൽ പുഴ വരെ.. എഴുത്തച്ഛൻ സംഗമം ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ,എഴുത്തച്ഛൻ സമുദായ അംഗങ്ങൾ ഒന്നിച്ചിരുന്നു സിനിമ ആസ്വദിച്ചു

പാലക്കാട് : ജനഹൃദയങ്ങളിൽ ചേക്കേറി രാമസിംഹൻ സംവിധാനം ചെയ്ത ‘1921 പുഴ മുതൽ പുഴ വരെ’. എഴുത്തച്ഛൻ സംഗമം ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ പാലക്കാട്‌ കോട്ടായിൽ KRV തിയേറ്ററിൽ എഴുത്തച്ഛൻ സമുദായ അംഗങ്ങൾ ഒരുമിച്ച് പുഴ മുതൽ പുഴ വരെ ആസ്വദിച്ചു . ചടങ്ങിന്റെ ഉദ്ഘാടനം എഴുത്തച്ഛൻ സമുദായ അംഗവും BJP പാലക്കാട്‌ ജില്ലാ ജനറൽ സെക്രട്ടറിയും ആയ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു എസ് പി ജയറാം എഴുത്തച്ഛൻ അദ്ധ്യക്ഷത വഹിച്ചു. ഓടനൂർ എഴുത്തച്ഛൻ സമുദായം ട്രഷറർ വാസുദേവൻ എഴുത്തച്ഛൻ,ദാസൻ പല്ലശ്ശന,കവി സനോജ് കുമാർ പാലപ്പുറം,പ്രസാദ് ചെമ്പൈ,സുധീർ കുമാർ,അനുകുമാർ, മണികണ്ഠൻ വി സി, സുദർശൻ, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പുഴ മുതൽ പുഴ വരെ സിനിമയുടെ സംഘട്ടന സംവിധാനം നിർവഹിച്ച ശ്രീ.ബ്രൂസ്‌ലി രാജേഷിനെ ആദരിച്ചു. ചടങ്ങിന്റെ ചിത്രം രാമസിംഹൻ അദ്ദേഹത്തിന്റെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചു.

പുഴ മുതൽ പുഴ വരെയുടെ തത്വമയി ഇന്നലെ ഒരുക്കിയ പ്രത്യേക പ്രദർശനം വൻ വിജയമായിരുന്നു. തിരുവനന്തപുരം ഏരീസ് പ്ലെക്‌സിൽ വൈകുന്നേരം 06:30 നാണു പ്രദർശനം നടന്നത്. തമസ്ക്കരിക്കപ്പെട്ട ചരിത്ര വസ്തുതകൾ പുറത്ത് കൊണ്ടുവരുന്ന ചിത്രത്തിന്റെ പ്രമേയം ജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് വിശിഷ്ട വ്യക്തികൾക്കും പൊതുജനങ്ങൾക്കുമായി തത്വമയി നെറ്റ്‌വർക്ക് സൗജന്യ പ്രദർശനം ഒരുക്കിയത്.

Related Articles

Latest Articles