Friday, May 17, 2024
spot_img

ഇനി യുവാക്കൾ നയിക്കട്ടെ…!ആകാംക്ഷയോടെ രാജ്യം | Union Cabinet Expansion

കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഇന്ന്. രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനയാണ് ഇന്ന് നടക്കുന്നത്. പുതിയ കേന്ദ്ര മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് 6.00 മണിയോടെ ഉണ്ടാകും. ഒരുക്കങ്ങൾ നേരത്തന്നെ പൂർത്തിയായതായി രാഷ്ട്രപതി ഭവൻ അറിയിച്ചിട്ടുണ്ട്. 20 പുതുമുഖങ്ങൾ ഇടംപിടിച്ചേക്കുമെന്നാണ്പുറത്ത് വരുന്ന വിവരം.

2019 മെയ് മാസത്തിൽ തുടർച്ചയായ രണ്ടാം തവണ അധികാരമേറ്റ ശേഷമുള്ള എൻഡിഎ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനസംഘടനയാണ് ഇത്. നിലവിൽ 53 അംഗങ്ങളാണ് കേന്ദ്ര മന്ത്രിസഭയിൽ ഉള്ളത്. 81 പേരെ വരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താവുന്നതാണ്. ഏറെ പ്രതീക്ഷയോടെയാണ് ഈ പുനസംഘടനയെ

മന്ത്രിസഭയിൽ ഉൾപ്പെടുത്തപ്പെടുന്നവർക്ക് നേരത്തെ ഇതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായാണ് വിവരം. പുതിയ മന്ത്രിമാരിൽ യുവാക്കൾക്കായിരിക്കും പ്രാമുഖ്യം എന്നും സൂചനയുണ്ട്. സ്ത്രീകൾക്കും മുൻഗണന ഉണ്ടാകും. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിസഭയാകും ഇതെന്നും സൂചനയുണ്ട്.
അതേസമയം കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ കേരളത്തിന് രണ്ടാം മന്ത്രി ഇല്ല. വി മുരളീധരന് സ്വതന്ത്ര ചുമതല ലഭിച്ചേക്കുമെന്നാണ് സൂചന. ടുറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയാകും ലഭിക്കുകയെന്നാണ് മറ്റൊരു സൂചന മാത്രമല്ല വിദേശകാര്യംവകുപ്പിൽ തുടരുമെന്നും സൂചനകൾ ഉണ്ട്.


ഒ.ബി.സി. വിഭാഗത്തിൽനിന്ന് 24 പേർക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കും. ചെറിയ സമുദായങ്ങളെ കൂടി ഉൾപ്പെടുത്താനും പദ്ധതിയുണ്ട്. പുനഃസംഘടനയോടെ മന്ത്രിമാരുടെ ശരാശരി വിദ്യാഭ്യാസയോഗ്യതയും ഉയരും. പി.എച്ച്.ഡി., എം.ബി.എ., ബിരുദാനന്തര ബിരുദം എന്നിവയുള്ളവരും പ്രൊഫഷണലുകളും കേന്ദ്രമന്ത്രിസഭയിലെത്തും. എല്ലാ സംസ്ഥാനങ്ങൾക്കും പ്രത്യേകം പരിഗണന നൽകുകയും സംസ്ഥാനത്തെ മേഖലകൾക്കും പ്രാതിനിധ്യം നൽകുമെന്നാണ് വിവരം.

മുൻ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, മധ്യപ്രദേശിൽ നിന്നുള്ള യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ, മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി നേതാവ് നാരായൺ റാണെ, പിലിഭത്ത് എം പി വരുൺ ഗാന്ധി, മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി കല്യാൺ സിംഗിന്റെ മകൻ രാജ് വീർ സിംഗ്, മിർസാപുർ എം പിയും അപ്നാ ദൾ നേതാവുമായ അനുപ്രിയ പട്ടേൽ, ഉത്തർ പ്രദേശിൽ നിന്നുള്ള നേതാവ് സകൽദീപ് രാജ്ഭർ, പശ്ചിമ ബംഗാളിൽ നിന്നുമുള്ള നേതാവ് നിതീഷ് പ്രാമാണിക്, ബിഹാറിൽ നിന്നും ജെഡിയു നേതാവ് ആർസിപി സിംഗ്, എൽ ജെ പിയുടെ പശുപതി കുമാർ പരസ്, ഭൂപീന്ദർ യാദവ്, അനിൽ ബലൂനി, സുധാംശു ത്രിവേദി, സുശീൽ മോദി, അശ്വിനി വൈഷ്ണവ്, ജിവിഎൽ നരസിംഹ റാവു എന്നിവർക്കാണ് സാദ്ധ്യത കൽപ്പിക്കപ്പെടുന്നത്. ഇവരിൽ പലരും ഡൽഹിയിൽ എത്തിയിട്ടുണ്ട്.ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുന്ന ഇവർ മന്ത്രിസഭയുടെ ഭാഗമായി സത്യവാചകം ചൊല്ലും എന്നാണ് വിവരം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles