Friday, April 26, 2024
spot_img

എന്‍ഐഎ മേധാവിയുമായി കൂടിക്കാഴ്‌ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എൻഐ ഐ മേധാവി ദിനകര്‍ ഗുപ്‌തയുമായി കൂടിക്കാഴ്‌ച നടത്തി. ഉദയ്‌പൂര്‍, അമരാവതി കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച്ച നടന്നത്.
രണ്ട് കൊലപാതകങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന അന്വേഷണ പുരോഗതിയെ കുറിച്ച്‌ അമിത് ഷായോട് വിശദീകരിച്ചതായി എന്‍ഐഎ മേധാവി പറഞ്ഞു. രണ്ട് കേസുകളും കേന്ദ്ര ആഭ്യന്തരമന്ത്രാലം നേരത്തെ എൻ ഐ യ്ക്ക് കൈമാറിയതായിരുന്നു.

ദേശീയ അന്വേഷണ ഏജന്‍സി ഡയറക്‌ടര്‍ ദിനഗര്‍ ഗുപ്‌തയുമായുള്ള കൂടിക്കാഴ്‌ച ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്നതായിരുന്നു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന, സംഘടനകളുടെ പങ്കാളിത്തം, അന്താരാഷ്‌ട്ര ബന്ധങ്ങള്‍ എന്നിവ സമഗ്രമായി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം, വിവാദ പരാമര്‍ശങ്ങള്‍ രാജ്യത്തുടനീളം വലിയ പ്രതിഷേധത്തിനാണ് കരണമായിക്കൊണ്ടിരിക്കുന്നത്.

പ്രവാചകനെതിരെ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയെ അനുകൂലിച്ചതാണ് രണ്ട് കൊലപാതകങ്ങൾ നടന്നത്. ജൂണ്‍ 28നാണ് ഉദയ്‌പൂരില്‍ കനയ്യലാല്‍ എന്ന തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പേര്‍ അടക്കം അഞ്ച് പേരെ എന്‍ഐഎ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. അമരാവതിയില്‍ ജൂണ്‍ 21നാണ് കോല്‍ഹെ കൊല്ലപ്പെടുന്നത്. ഈ കേസിലും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Related Articles

Latest Articles