Friday, May 17, 2024
spot_img

കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ നെതർലാൻഡ് സന്ദർശനത്തിന് നാളെ തുടക്കം; വൻ സ്വീകരണമൊരുക്കി ഇന്ത്യൻ സമൂഹം; തത്സമയ റിപ്പോർട്ടിങ്ങുമായി നെതർലാൻഡ് പ്രതിനിധി രതീഷ് വേണുഗോപാലിന്റെ നേതൃത്വത്തിൽ തത്വമയിയുടെ വാർത്താ സംഘവും

ദില്ലി: കേന്ദ്ര വിദേശകാര്യ, സാംസ്കാരിക വകുപ്പ് സഹമന്ത്രി മീനാക്ഷി ലേഖിയുടെ നെതർലാൻഡ് സന്ദർശനത്തിന് നാളെ തുടക്കം. നവംബർ 08 മുതൽ 10 വരെയാണ് സന്ദർശനം. ഇക്വഡോർ, പരാഗ്വേ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് മീനാക്ഷി ലേഖി നെതെർലാൻഡിൽ എത്തുക. സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളാണ് കേന്ദ്രമന്ത്രി നെതർലാൻഡ് സർക്കാരുമായും, ജന പ്രതിനിധികളുമായും, വ്യവസായ പ്രതിനിധികളുമായും നടത്തുക. നെതർലാൻഡിലെ ഇന്ത്യൻ സമൂഹവുമായും കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തും. കേന്ദ്രമന്ത്രിയുടെ പ്രത്യേക സമ്മേളനത്തിൽ തത്വമയിയുടെ നെതർലാൻഡ് പ്രതിനിധി രതീഷ് വേണുഗോപാലും പങ്കെടുക്കുന്നു.

നിയമവാഴ്ച, ജനാധിപത്യം, ബഹുസ്വരത, മനുഷ്യാവകാശം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങളിൽ അധിഷ്‌ഠിതമാണ് ഇന്ത്യ നെതർലാൻഡ് നയതന്ത്ര ബന്ധമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. വാണിജ്യം, നിക്ഷേപം, ശുദ്ധജലം, കൃഷി, ആരോഗ്യ സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, ശാസ്ത്ര സാങ്കേതിക മേഖല, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്തുന്ന നയതന്ത്ര ചർച്ചകൾ കേന്ദ്രമന്ത്രിയുടെ സന്ദർശനത്തിൽ ഉണ്ടാകുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കേന്ദ്രമന്ത്രിയെ സ്വീകരിക്കാൻ നെതർലാൻഡ് ഇന്ത്യൻ സമൂഹവും ഒരുങ്ങിക്കഴിഞ്ഞു.

Related Articles

Latest Articles