Saturday, April 27, 2024
spot_img

ലോക സാങ്കേതികവിദ്യാ മുന്നേറ്റത്തെ അടുത്ത പത്ത് വർഷം നയിക്കുന്നത് ഭാരതമായിരുക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ! അഭിപ്രായ പ്രകടനം പാപ്പനംകോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ വിദ്യാർത്ഥികളോടും ശാസ്ത്രജ്ഞന്മാരോടും സംവദിക്കുന്നതിനിടെ

തിരുവനന്തപുരം: ആഗോളതലത്തിൽ സാങ്കേതികവിദ്യാ മുന്നേറ്റത്തെ അടുത്ത പത്ത് വർഷം നയിക്കുന്നത് ഭാരതമായിരുക്കുമെന്ന് അഭിപ്രായപ്പെട്ട് കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. പാപ്പനംകോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലെത്തി വിദ്യാർത്ഥികളോടും ശാസ്ത്രജ്ഞന്മാരോടും സംവദിക്കുകയായിരുന്നു അദ്ദേഹം.

“ഡിജിറ്റൽ ഇക്കോണമിയിൽ ഭാരതം ഇന്ന് മറ്റു രാജ്യങ്ങളേക്കാൾ വളരെ മുന്നിലാണ്. പടിഞ്ഞാറൻ രാജ്യങ്ങളായിരുന്നു ടെക്നോളജി വികസിപ്പിക്കുന്നതിൽ മുന്നിൽ നിന്നത്. 80കളിൽ ചൈന ലോക ടെക്നോളജി രംഗം കൈയ്യടക്കി. എന്നാൽ, നിലവിൽ നൂതന സാങ്കേതികവിദ്യകൾക്ക് രൂപംനൽകുന്നതിൽ ഭാരതത്തിന്റെ സ്ഥാനം വളരെ മുന്നിലാണ്” – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ, സീനിയർ പ്രിൻസിപ്പൽ സയൻ്റിസ്റ്റ് യു.എസ്. ഹരീഷ്, മുതിർന്ന ശാസ്ത്രജ്ഞർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related Articles

Latest Articles