Saturday, April 27, 2024
spot_img

വയനാട്ടിൽ കാറ്റ് മാറി വീശിയേക്കും ! എക്‌സിൽ ട്രെൻഡിംഗായി വെൽക്കം കെഎസ്, ബൈ ബൈ രാഗ ഹാഷ്ടാഗ്

വയനാട് : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ചൂട് പിടിക്കവേ വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയോട് മുഖം തിരിച്ച് സോഷ്യൽ മീഡിയ. വയനാട് മണ്ഡലത്തിലെ ജനങ്ങൾക്ക് രാഹുൽ ഗാന്ധിയെ ഇനി വേണ്ടെന്ന പ്രത്യക്ഷ സൂചന തന്നെ നൽകുന്ന ഹാഷ്ടാഗാണ് ഇപ്പോൾ സമൂഹ മാധ്യമമായ എക്‌സിൽ ഇപ്പോൾ ട്രെൻഡിംഗ് ആകുന്നത്.

ഇതേ ഹാഷ് ടാഗിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രനെ ജനങ്ങൾ സ്വാഗതം ചെയ്യുന്നുമുണ്ട്. #വെൽകം കെഎസ് ബൈ ബൈ രാഗാ ( #WelcomeKSByeByeRaGa ) എന്ന ഹാഷ്ടാഗാണ് എക്‌സിൽ ട്രെൻഡിഗ് ആയിരിക്കുന്നത്. എക്‌സിന്റെ ട്രെൻഡിംഗ് ലിസ്റ്റിൽ അഞ്ചാമതാണ് നിലവിൽ ഈ ഹാഷ്ടാഗിന്റെ സ്ഥാനം. വയനാട്ടിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചന കൂടിയാണ് ഈ ഹാഷ്ടാഗ് നൽകുന്നത്.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് മണ്ഡലത്തിൽ പ്രചാരണം തുടർന്നെങ്കിലും സ്ഥാനാർത്ഥിയായ രാഹുൽ മണ്ഡലത്തിൽ കാല് കുത്തിയിട്ടില്ല. രാഹുല്‍ ഗാന്ധിയും എൽഡിഎഫ് സ്ഥാനാർത്ഥി ആനിരാജയും വയനാട്ടിലെ വിസിറ്റിങ് വിസക്കാരാണെന്നും താന്‍ അവിടത്തെ സ്ഥിരം വിസക്കാരനാണെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കെ സുരേന്ദ്രൻ പ്രതികരിച്ചിരുന്നു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ എത്തിയ കെ. സുരേന്ദ്രൻ നാടിന്റെ മനസ്സറിഞ്ഞ് പ്രചാരണം നടത്തുന്നുമുണ്ട്. ഇതിനിടെയാണ് എക്‌സിൽ ഹാഷ്ടാഗ് ട്രെൻഡിംഗ് ആയിരിക്കുന്നത്. അരലക്ഷത്തിലധികം പേരാണ് ഈ ഹാഷ്ടാഗ് ഉപയോഗിച്ചത്. ഇതേ ട്രെൻഡ് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കാനാണ് സാദ്ധ്യതയെന്നാണ് വിലയിരുത്തൽ. മണ്ഡലത്തിൽ നിന്ന് വിജയിച്ചിട്ടും പിന്നീട് മാവേലിയെപ്പോലെ ആണ്ടിലൊരിക്കൽ വയനാട്ടിൽ എത്തുന്ന രാഹുൽ ഗാന്ധിക്കുള്ള ജനപിന്തുണയും വൻ തോതിൽ ഇടിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

Previous article
Next article

Related Articles

Latest Articles