Saturday, October 17, 2026

തെരഞ്ഞെടുപ്പൊരുക്കങ്ങൾക്ക് ബിജെപിയിൽ ശരവേഗത; കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടൻ; നരേന്ദ്രമോദിയുടെ രണ്ടാം മണ്ഡലം തമിഴ്‌നാട്ടിൽ ?

ദില്ലി: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചരിത്രം തിരുത്തിക്കുറിക്കുന്ന വിജയം നേടാൻ ശരവേഗതയിൽ കരുക്കൾ നീക്കി ബിജെപി. കഴിഞ്ഞ പത്തുവർഷം ജനജീവിതത്തെ സ്വാധീനിച്ച വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഭരണനേട്ടങ്ങൾ ബിജെപിയെ മറ്റു കക്ഷികളിൽ നിന്ന് ബഹുദൂരം മുന്നിലാക്കിയിട്ടുണ്ട്. ലോകനേതാവെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമാനതകളില്ലാത്ത പിന്തുണയാണ് രാജ്യത്തെ ജനങ്ങൾ നൽകുന്നത്. ഈ പിന്തുണ രാജ്യത്തിനകത്തും പുറത്തും നടന്ന വിവിധ സർവ്വേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു ഭരണത്തുടർച്ചയിലപ്പുറം ചരിത്രം കുറിക്കുന്ന വിജയമാണ് ബിജെപി ലക്‌ഷ്യം വയ്ക്കുന്നത്.

ഈ ഒരുക്കങ്ങളുടെ മുന്നോടിയായി കേന്ദ്ര മന്ത്രിസഭയുടെ വികസനം ഉടനുണ്ടാകുമെന്നാണ് സൂചന. മന്ത്രിസഭയിലെ ചില നേതാക്കൾ പാർട്ടി ചുമതലകളിലേക്കും ഇപ്പോൾ പാർട്ടി ചുമതലകളിലുള്ളവർ മന്ത്രിസഭയിലേക്കും എത്താൻ സാധ്യതയുണ്ട്. ഇതിനു മുന്നോടിയായുള്ള കേന്ദ്ര മന്ത്രിസഭയുടെ സമ്പൂർണ്ണയോഗം നേരത്തെ ചേർന്നിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഗവർണർ നിയമനങ്ങളിലും അഴിച്ചുപണി നടന്നുകഴിഞ്ഞു. അതുകൊണ്ടുതന്നെ മന്ത്രിസഭാ വികസനമായിരിക്കും അടുത്ത അജണ്ടയെന്ന് വ്യക്തമാണ് . അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഏതെങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുകൂടി മത്സരിക്കണമെന്ന ആവശ്യം ഉയരുകയാണ്. മോദിയുടെ രണ്ടാം മണ്ഡലം തമിഴ്‌നാട്ടിൽ ആയിരിക്കുമെന്ന സൂചനയും സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ നൽകിക്കഴിഞ്ഞു.

Related Articles

Latest Articles