Friday, May 3, 2024
spot_img

ചിങ്ങപ്പിറവി ആശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ; തിരുപ്പതിയിൽ ദർശനം നടത്തി; ചിത്രങ്ങൾ പങ്കുവെച്ച് താരം

മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്.

ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദൻ ചിങ്ങപ്പിറവി ആശംസകൾ നേർന്നിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലൂടെയാണ് താരം ആശംസകൾ നേർന്നിരിക്കുന്നത്. ചിങ്ങപ്പിറവി ദിനത്തിൽ ആന്ധ്രപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ഭഗവാന്റെ ദർശനം ലഭിച്ചുവെന്നും ഉണ്ണി മുകുന്ദൻ അറിയിച്ചു.

‘എല്ലാവർക്കും ചിങ്ങം1 ആശംസകൾ. ഒടുവിൽ സർവ്വശക്തനായ തിരുപ്പതി ബാലാജിയുടെ ദർശനം ലഭിച്ചു’- എന്ന് ഉണ്ണി മുകുന്ദൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. തിരുപ്പതിക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രവും ഉണ്ണി പങ്കുവെച്ചിട്ടുണ്ട്.

Related Articles

Latest Articles