Tuesday, September 29, 2026

മലയാള സിനിമയുടെ സ്വന്തം മുത്തച്ഛന് വിട; ചലച്ചിത്ര നടന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

കണ്ണൂര്‍: ചലച്ചിത്ര നടന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി (98) അന്തരിച്ചു. 98-ാം വയസ്സില്‍ കൊവിഡിനെ അതിജീവിച്ച വ്യക്തികൂടിയാണ്. 1996ല്‍ ദേശാടനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരി നിരവധി സിനിമകളില്‍ മുത്തച്ഛനായി വേഷമിട്ടിട്ടുണ്ട്. കോവിഡ് പൊസിറ്റീവായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മൂന്ന് ആഴ്ച മുൻപ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. തുടർന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.ആ സമയത്ത് കൊവിഡ് നെഗറ്റീവായിരുന്നു. ഇതോടെ ന്യുമോണിയ ഭേദമായതിനെ തുടർന്ന് വീട്ടിലെത്തി. എന്നാൽ രണ്ട് ദിവസത്തിന് ശേഷം വീണ്ടും പനി ബാധിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം ഐസിയുവിൽ തുടർന്നെങ്കിലും ആരോഗ്യം വീണ്ടെടുത്തു വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്.

ഒരാള്‍ മാത്രം, കളിയാട്ടം, മേഘമല്‍ഹാര്‍, കല്ല്യാണരാമന്‍, നോട്ട്ബുക്ക്, രാപ്പകല്‍, ഫോട്ടോഗ്രാഫര്‍, ലൗഡ്സ്പീക്കര്‍, പോക്കിരി രാജ, മായാമോഹിനി തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

Related Articles

Latest Articles