Friday, December 26, 2025

യുപി നിയമസഭാ തെരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് നാളെ; വാരാണസി ഉൾപ്പെടെ നാളെ വിധിയെഴുതും; സംസ്ഥാനത്ത് ബിജെപി തരംഗമെന്ന് സൂചന

ഉത്തര്‍പ്രദേശ് നിയമസഭാ (Assembly Election) തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ. വാരാണസി ഉൾപ്പെടെ 9 ജില്ലകളിലെ 54 മണ്ഡലങ്ങളാണ് നാളെ അവസാന ഘട്ടത്തിൽ വിധിയെഴുതുന്നത്. ഇതോടെ ഒരു മാസത്തോളം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് അവസാനമാകും. വാരാണസി അസംഗഡ്, ഗാസിപ്പൂർ, മിർസാപൂർ അടക്കമുള്ള ജില്ലകളിലായി 613 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി എന്നിവര്‍ അവസാനവട്ട പ്രചാരണം കൊഴുപ്പിക്കാന്‍ വാരണാസിയില്‍ എത്തിയിരുന്നു. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ നടക്കുന്ന വോട്ടെടുപ്പില്‍ 2 കോടിയിലധികം വോട്ടര്‍മാര്‍ വിധി എഴുതും. 2012 ല്‍ 34 സീറ്റ് നേടിയ സമാജ്‌വാദി പാര്‍ട്ടി നേടിയതെങ്കില്‍ 2017 ല്‍ 54 ല്‍ 29 സീറ്റുകള്‍ ബിജെപി നേടിയിരുന്നു.
സമാജ്‌വാദി പാര്‍ട്ടി 11 സീറ്റുകളാണ് സ്വന്തമാക്കിയത്.

യു.പിക്കൊപ്പം ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പു നടന്നിരുന്നു. എല്ലായിടത്തെയും ഫലം 10ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പു നടന്ന 5 ൽ നാലിലും ബിജെപിയാണ് ഭരണത്തിൽ.

Related Articles

Latest Articles