ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് അഭിപ്രായ സര്‍വെ. തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് സര്‍വെയില്‍ പങ്കെടുത്ത 48 ശതമാനം പേരും വ്യക്തമാക്കി. 36 ശതമാനം സമാജ്‌വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ 16 ശതമാനം മറ്റ് പാര്‍ട്ടികള്‍ക്ക് ചെയ്യുമെന്ന് വ്യക്തമാക്കി.
ജന്‍ കി ബാത്ത്-ഏഷ്യാനെറ്റ് ന്യൂസ് സര്‍വേയാണ് യുപിയില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നത്. യോഗി സര്‍ക്കാരിന്റെ ഏറ്റവും മികച്ച പ്രവര്‍ത്തനം ക്രമസമാധാനപാലനത്തിലാണെന്ന് കൂടുതല്‍ പേര്‍ അഭിപ്രായപ്പെട്ടു. ഏറ്റവും കൂടുതല്‍ അഴിമതി നടന്നത് അഖിലേഷ് യാദവിന്റെ ഭരണത്തിലാണന്ന് ജനങ്ങള്‍ വിലയിരുത്തുന്നു. 48 ശതമാനമാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ഭരണം അഴിമതി നിറഞ്ഞതാണെന്ന് വ്യക്തമാക്കിയത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

