Sunday, November 22, 2026

സർവ്വം യോഗിമയം: 403 മണ്ഡലങ്ങളിൽ 255 ഇടത്തും മിന്നും വിജയം; വോട്ടുവിഹിതം 41.29%; യുപിയിലെ ബിജെപിയുടെ കുതിപ്പ് ഇങ്ങനെ…

ലഖ്നൗ: യോഗിയ്ക്ക് ഇത് രണ്ടാമൂഴം(UP Election Result 2022). അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തേരോട്ടമായിരുന്നു നാം ഇന്നലെ കണ്ടത്. അതിൽ ഏറ്റവും സർദ്ധേയമായിരുന്നു യുപിയിലെ തെരഞ്ഞെടുപ്പ് ഫലം.1985ൽ നാരായൺ ദത്ത് തിവാരിക്ക് ശേഷം ഭരണത്തുടർച്ച നേടുന്ന ആദ്യ മുഖ്യമന്ത്രിയായിരിക്കുകയാണ് യോഗി ആദിത്യനാഥ്.

ഉത്തർപ്രദേശിലെ 403 മണ്ഡലങ്ങളിൽ 255 ഇടത്തും വിജയിച്ച് വീണ്ടും അധികാരം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. 37 വർഷത്തിനിടെ സംഭവിക്കുന്ന ആദ്യ രാഷ്‌ട്രീയ പ്രതിഭാസം. ഇത്തവണ 41.29 ശതമാനം വോട്ടാണ് യോഗി സർക്കാരിന് ലഭിച്ചത്. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാർട്ടിക്ക് 32.06 ശതമാനം വോട്ടുകൾ ലഭിച്ചു. 111 സീറ്റുകളിലാണ് എസ്പിക്ക് വിജയിക്കാനായത്.
മറ്റ് രണ്ട് പ്രധാന പാർട്ടികളായ ബിഎസ്പിക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഒറ്റ അക്കത്തിലേക്ക് ചുരുങ്ങേണ്ടിയും വന്നു.

ബഹുജൻ സമാജ് പാർട്ടി ഒരു സീറ്റും, കോൺഗ്രസ് രണ്ട് സീറ്റുമാണ് ഇത്തവണ നേടിയത്. ഇരുപാർട്ടികളുടെയും വോട്ടുവിഹിതം യഥാക്രമം 12.88 ശതമാനവും 2.33 ശതമാനവുമാണ്. യുപിയിൽ അധികാരം നിലനിർത്തിയതോടെ രണ്ടാം തവണ തിരഞ്ഞെടുക്കപ്പെടുന്ന ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി കൂടിയാവുകയാണ് യോഗി ആദിത്യനാഥ്. പാർട്ടിയുടെ മറ്റ് മുൻ മുഖ്യമന്ത്രിമാരായിരുന്ന കല്യാണ് സിംഗ്, രാം പ്രകാശ് ഗുപ്ത, രാജ്നാഥ് സിംഗ് എന്നിവർക്ക് അധികാരത്തിലേറിയതിന് ശേഷം തിരിച്ചെത്താൻ കഴിഞ്ഞിരുന്നില്ല. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് കണക്കാക്കിയ തെരഞ്ഞെടുപ്പിലാണ് ഭാരതീയ ജനത പാർട്ടി വെന്നിക്കൊടി പാറിച്ചത്.

എക്‌സിറ്റ് പോൾ പ്രവചനങ്ങൾ ഒന്നും തന്നെ തെറ്റിക്കാതെയാണ് ബിജെപി തരംഗമായത്. ഉത്തരാഖണ്ഡിലും കാവിതേരോട്ടം തന്നെ നടത്തി. മണിപ്പൂരിലും പുഷ്പം പോലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ പാർട്ടിക്ക് സാധിച്ചു. ഗോവയിലും പ്രതീക്ഷിച്ചത് പോലെ ബിജെപി തന്നെ മുന്നിൽ.

ഗോവ-20, മണിപ്പൂർ -32, പഞ്ചാബ്-2, ഉത്തർപ്രദേശ്-255, ഉത്തരാഖണ്ഡ്-47 എന്നിങ്ങനെയാണ് പാർട്ടി വിജയിച്ച സീറ്റികളുടെ കണക്ക്. ഇതിനുപിന്നാലെ സർക്കാർ രൂപീകരണ ചർച്ചകളും ഉടനാരംഭിക്കും. പഞ്ചാബിൽ കോൺഗ്രസിനെ തിരുത്തിക്കൊണ്ട് മികച്ച പ്രകടനം കാഴ്ചവച്ചാണ് ആം ആദ്മി ദേശീയ തലത്തിലേക്ക് വന്നിരിക്കുന്നത്. ദില്ലിയ്ക്ക് പുറത്ത് ഒരു സംസ്ഥാനത്ത് ആദ്യമായാണ് ആം ആദ്മി ഭരണം പിടിച്ചെടുക്കുന്നത്.

Related Articles

Latest Articles