Saturday, May 4, 2024
spot_img

“പഞ്ചാബ് സർക്കാർ ഞങ്ങളെ തിരിഞ്ഞുനോക്കുന്നില്ല!!!” വിമാനത്താവളത്തിൽ നട്ടംതിരിഞ്ഞ് യുക്രെയ്‌നിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾ

ഛത്തീസ്ഗഡ്: പഞ്ചാബ് സർക്കാരിനെതിരെ ആഞ്ഞടിച്ച് യുക്രെയ്‌നിൽ നിന്നും സംസ്ഥാനത്ത് മടങ്ങിയെത്തിയ വിദ്യാർത്ഥികൾ(No help from Punjab Govt on arrival, Ukraine returnees). വിമാനത്താവളത്തിൽ സംസ്ഥാന സർക്കാരിന്റെ ഒരു കൗണ്ടർ ഉണ്ടായിരുന്നിട്ടും തങ്ങൾക്ക് അത്തരം സഹായങ്ങളൊന്നും ലഭിച്ചില്ലെന്ന് യുദ്ധ ബാധിത മേഖലയായ യുക്രെയ്‌നിൽ നിന്ന് മടങ്ങിയെത്തിയ പഞ്ചാബിൽ നിന്നുള്ള വിദ്യാർത്ഥികൾ തുറന്നടിച്ചു. എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ഉദ്യോഗസ്ഥർ സ്വാഗതം ചെയ്തുവെന്നും സുരക്ഷിതമായി വീടുകളിലെത്താൻ വിമാന ടിക്കറ്റുകളും റെയിൽവേ ടിക്കറ്റുകളും ക്യാബ് സൗകര്യവും സൗജന്യമായി ലഭിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു.

എന്നാൽ പഞ്ചാബ് സർക്കാർ അത്തരം വ്യവസ്ഥകളൊന്നും ചെയ്തിട്ടില്ലെന്നും തങ്ങൾ വിമാനത്താവളത്തിലെത്തിയ ശേഷം വളരെയധികം ബുദ്ധിമുട്ടുകയാണെന്നും വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ രാത്രി ഇന്ത്യയിലേക്ക് മടങ്ങിയ വിന്നിറ്റ്‌സിയ നാഷണൽ പിറോഗോവ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ എംബിബിഎസ് വിദ്യാർത്ഥിയായ സുമിത് നഗ്രത്ത് ആണ് ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്.

മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാൻ വരരുതെന്ന് അവരോട് ആവശ്യപ്പെട്ടിരുന്നു. “ഞാൻ ഡൽഹിയിൽ നിന്ന് ജലന്ധറിലേക്ക് ഒരു ക്യാബ് ബുക്ക് ചെയ്തു, പക്ഷേ നിർഭാഗ്യവശാൽ ഡ്രൈവർ അവസാന നിമിഷം അത് റദ്ദാക്കി. സഹായം തേടാൻ ഞാൻ പഞ്ചാബ് സർക്കാരിന്റെ കൗണ്ടർ സന്ദർശിച്ചു, എന്നാൽ അവിടെ ഒരു ഉദ്യോഗസ്ഥനും ഉണ്ടായിരുന്നില്ല. ഒഴിഞ്ഞ കസേരകൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് വിദ്യാർത്ഥി പറഞ്ഞു. ഞാൻ ഒരു മണിക്കൂറിലധികം കാത്തിരുന്നു, പക്ഷേ ഫലമുണ്ടായില്ല.

അതോടൊപ്പം വ്യാഴാഴ്ച വീട്ടിൽ തിരിച്ചെത്തിയ മറ്റൊരു വിദ്യാർത്ഥിയായ മിലാപ് സിംഗും സമാനമായ പരാതി പറഞ്ഞു. ദില്ലിയിൽ നിന്ന് അമൃത്‌സർ വിമാനത്താവളത്തിലേക്കുള്ള വിമാന ടിക്കറ്റ് ചോദിക്കാൻ താൻ സംസ്ഥാന കൗണ്ടർ സന്ദർശിച്ചിരുന്നു, എന്നാൽ തങ്ങളുടെ പക്കൽ ബസ് അല്ലെങ്കിൽ റെയിൽവേ ടിക്കറ്റുകൾക്കുള്ള വൗച്ചറുകൾ മാത്രമാണ്ഉള്ളതെന്ന് അവർ പറഞ്ഞു. “അപ്പോൾ ഞാൻ അവരോട് ഒരു റെയിൽവേ ടിക്കറ്റ് വൗച്ചർ ആവശ്യപ്പെട്ടു, എന്നാൽ അവർ അപ്പോൾ അവരുടെ പ്രസ്താവന മാറ്റി, ബസ് അല്ലെങ്കിൽ ടാക്സി സേവനങ്ങളിൽ മാത്രമേ സഹായിക്കാൻ കഴിയൂ എന്നു പറഞ്ഞുവെന്നാണ് ഇയാൾ പറഞ്ഞത്.

Related Articles

Latest Articles