Sunday, May 19, 2024
spot_img

യുപിയുടെ നാഥൻ യോഗി തന്നെ; സംസ്ഥാനത്ത് വീണ്ടും കാവി തരംഗമെന്ന് സർവ്വേഫലം : 227 മുതൽ 250 സീറ്റുവരെ ബിജെപി നേടുമെന്ന് റിപ്പോർട്ട്

ലക്നൗ: യുപിയിൽ വീണ്ടും കാവി തരംഗമെന്ന് സർവ്വേഫലം. യോഗി ശക്തനായി തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് നൗ നടത്തിയ അഭിപ്രായ സർവ്വേയിലാണ് (UP Election Survey) ബിജെപി വീണ്ടും അധികാരത്തിൽവരുമെന്ന് വ്യക്തമാക്കുന്നത്. പ്രവചനം ഫലിച്ചാൽ ഉത്തർപ്രദേശിൽ ചരിത്ര നേട്ടമാകും ബിജെപി സ്വന്തമാക്കുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളാണ് യുപിയിൽ ബിജെപിയ്‌ക്ക് തുണയാകുന്നത്.

സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 53.4 ശതമാനം പേരും യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നത്. 47.41 ശതമാനം പേർ യോഗി ആദിത്യനാഥിന്റെയും സർക്കാരിന്റെയും പ്രവർത്തനങ്ങളിൽ തൃപ്തരാണ്. ആകെ 403 നിയമസഭാ സീറ്റുകളാണ് ഉത്തർപ്രദേശിൽ ഉള്ളത്. ഇതിൽ 227 മുതൽ 250 സീറ്റുകൾവരെ സീറ്റുകൾ ബിജെപി സ്വന്തമാക്കുമെന്നാണ് പ്രവചനം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 303 സീറ്റുകൾ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നത്. സഖ്യകക്ഷികൾ കൂടി ചേരുന്നതോടെ ആകെ സീറ്റുകളുടെ എണ്ണം ഇതിലും വർധിക്കുമെന്നാണ് വിലയിരുത്തൽ. നിർണായക മേഖലകളിലെല്ലാം ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നമാണ് സർവ്വേഫലം വ്യക്തമാക്കുന്നത്. റുഹെൽഖന്ദിൽ 31 മുതൽ 36 സീറ്റുകൾവരെ ബിജെപി സ്വന്തമാക്കുമ്പോൾ അവ്ദാഹിൽ ഇത് 56 മുതൽ 64 വരെയായി ഉയരുമെന്നാണ് പ്രവചനം.

19 നിയമസഭാ സീറ്റുകളുള്ള ബുന്ദെൽകന്ദിൽ 14 സീറ്റുകൾവരെ ബിജെപി നേടുമെന്നും സർവ്വേഫലം വ്യക്തമാക്കുന്നു. അതേസമയം യുപി തെരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്കും യോഗി ആദിത്യനാഥിനും നിർണായകമായ വികസന പ്രവർത്തനങ്ങളിൽ ഒന്നാണ് കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴി. ഇടനാഴിയുടെയും, രാമക്ഷേത്രത്തിന്റെയും നിർമ്മാണ് ജനങ്ങളിൽ യോഗി സർക്കാരിനോടുള്ള പ്രിയം ഇരട്ടിയാക്കിയിട്ടുണ്ട്. എന്നാൽ പ്രതിപക്ഷപാർട്ടികൾക്ക് കനത്ത തിരിച്ചടികളാണ് സർവ്വേഫലം പ്രവചിക്കുന്നത്. ബിജെപി 300 ലധികം സീറ്റുകൾ സ്വന്തമാക്കുമ്പോൾ പ്രധാന എതിരാളികളായ സമാജ്വാദി പാർട്ടി പകുതി സീറ്റുകളിലേക്ക് ഒതുങ്ങും. 150 സീറ്റുകളാകും പരമാവധി പാർട്ടിയ്‌ക്ക് ലഭിക്കുക. 31 ശതമാനം പേർ അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. സർവ്വേയിൽ മൂന്നാം സ്ഥാനം പ്രവചിക്കുന്നത് ബഹുജൻ സമാജ്വാദി പാർട്ടിയ്‌ക്കാണ്.

Related Articles

Latest Articles