Thursday, May 16, 2024
spot_img

കുപ്രചാരണങ്ങൾക്ക് അവസാനം !ഹമാസ് ഭീകരർക്കെതിരായ പോരാട്ടത്തിൽ ഇസ്രയേലിന് വീണ്ടും അമേരിക്കയുടെ സൈനിക സഹായം

വാഷിങ്ടൺ : ഗാസയിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം വീറ്റോ ചെയ്യാത്തതിനെത്തുടർന്ന് അമേരിക്കയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെ കൂടുതൽ ബോംബുകളും യുദ്ധവിമാനങ്ങളും ഇസ്രായേലിന് കൈമാറാൻ അമേരിക്ക അനുമതി നൽകിയതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാദ്ധ്യമമായ വാഷിങ്ടൺ പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

1,800 MK84 2,000 പൗണ്ട് ബോംബുകളും 500 MK82 500 പൗണ്ട് ബോംബുകളും 25 F-35 വിമാനങ്ങളും ഉൾപ്പെടെയുള്ള ആയുധങ്ങളാണ് അമേരിക്ക ഇസ്രയേലിന് നൽകുന്നതെന്ന് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.


2008ലെ പാക്കേജിൻ്റെ ഭാഗമായാണ് ആയുധങ്ങൾ കൈമാറുന്നതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന് 3.8 ബില്യൺ ഡോളർ വാർഷിക സൈനിക സഹായമാണ് അമേരിക്ക നൽകുന്നത്. അതേസമയം, നിലവിലെ ആയുധ കൈമാറ്റത്തോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. വാഷിംഗ്ടണിലെ ഇസ്രായേൽ എംബസിയും വിഷയത്തിൽ പ്രതികരിച്ചില്ല.

Related Articles

Latest Articles