Saturday, October 17, 2026

എരിതീയിൽ നിന്ന് വറചട്ടിയിലേക്ക്! പാകിസ്ഥാനിൽ ഇന്ധനവില വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ! രണ്ടാഴ്ചയ്ക്കുള്ളില്‍ വർധിക്കുക പത്ത് പാകിസ്ഥാനി റുപ്പിയോളം

ഇസ്ലാമാബാദ് : കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ ജനങ്ങൾ ബുദ്ധിമുട്ടുന്നത് തുടരുന്നതിനിടെ പാകിസ്ഥാനിൽ ഇന്ധനവില വർധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ധവില വര്‍ധനവോടെ രാജ്യത്തെ സാധാരക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകുമെന്നാണ് കരുതപ്പെടുന്നത്. വരുന്ന രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ വില വർധന നടപ്പിൽ വരുമെന്നാണ് റിപ്പോർട്ട്.

അന്താരാഷ്ട്രവിപണിയില്‍ ഇന്ധനവിലക്കയറ്റത്തിന്റെ ഫലമായി രാജ്യത്ത് ലിറ്ററിന് പത്ത് പാകിസ്ഥാനി റുപ്പിയോളം വില വര്‍ധനവുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ലിറ്ററിന് 279.75 പാകിസ്ഥാനി റുപ്പിയാണ് പെട്രോള്‍ വില. ഇത് വര്‍ധിച്ച് 289.69 പാകിസ്ഥാനി റുപ്പികുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. ഇറാനിൽ നിന്നാണ് പ്രധാനമായും പാകിസ്ഥാൻ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത്. അടുത്തകാലത്തായി ഇറാനുമായുള്ള പാകിസ്ഥാന്റെ ബന്ധം അത്ര നല്ലതല്ല. ഇതും ഇന്ധന ഇറക്കുമതിയെ ബാധിച്ചേക്കും.അതേ സമയം ഹൈ-സ്പീഡ് ഡീസലിന് ലിറ്ററിന് 1.30 പാകിസ്ഥാനി റുപ്പി കുറയുമെന്നും സൂചനയുണ്ട്. 285.86 പാകിസ്ഥാനി റുപ്പിയിൽ നിന്ന് 284.26 പാകിസ്ഥാനി റുപ്പി ആയി വില കുറയും. മണ്ണെണ്ണയ്ക്ക് ലിറ്ററിന് 0.07 കുറഞ്ഞ് 168.63 പാകിസ്ഥാനി റുപ്പിയിൽ നിന്ന് 168.18 പാകിസ്ഥാനി റുപ്പിയാകും

Related Articles

Latest Articles