വാഷിംഗ്ടണ്‍: യു.എസിലെ ടെക്‌സാസില്‍ തോക്കുധാരിയായ അക്രമി നടത്തിയ വെടിവയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. അക്രമത്തില്‍ 20ലേറെപേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ നഗരങ്ങളായ ഒഡെസയിലും മിഡ്ലാന്റിലും അക്രമി വാഹനമോടിക്കുന്നതിനിടെ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോസ്റ്റല്‍ വാഹനം തട്ടിയെടുത്ത് റോഡില്‍ കാണുന്നവരെയെല്ലാം ഇയാള്‍ വെടിവച്ചു.
അതേസമയം, ഇയാളെ വധിച്ചതായി പൊലീസ് പറഞ്ഞു.തടഞ്ഞ് നിറുത്തിയ ട്രാഫിക് പൊലീസിന് നേരെ വെടിവയ്‌പ് നടത്തിയ അക്രമി പിന്നീടാണ് തന്‍റെ വാഹനം ഉപേക്ഷിച്ച് പോസ്റ്റല്‍ വാഹനം തട്ടിയെടുക്കുകയും ശേഷം റോഡിലൂടെ സഞ്ചരിച്ച് ആളുകളെ വെടിവയ്ക്കുകയും ചെയ്തത്. വെടിവയ്പ്പിന്റെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

