Sunday, November 1, 2026

ട്രാൻസ്‌ജെൻഡറാണെന്ന കാര്യം മറച്ചുവച്ച്‌ വിവാഹം; യുവാവിന്റെ പരാതിയില്‍ ഞെട്ടി പോലീസ്

ലക്‌നൗ: ട്രാൻസ്‌ജെൻഡറാണെന്ന കാര്യം മറച്ചുവച്ച്‌ വിവാഹം കഴിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ യുവാവ്‌ അമ്മായി അമ്മയ്‌ക്കെതിരെ പരാതി നൽകി. ഉത്തര്‍ പ്രദേശിലാണ് സംഭവം. വധു ട്രാൻജെൻഡർ ആണെന്ന വിവരം ഇവർ യുവാവിന്‍റെ കുടുംബത്തോട്‌ മറച്ചുവെച്ചുവെന്നാരോപിച്ചാണ്‌ കേസ്‌. ഏപ്രിൽ 28 നായിരുന്നു ഇവരുടെ വിവാഹം.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കാത്തതിനെത്തുടർന്ന്‌ യുവതിയെ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയമാക്കിയപ്പോഴാണ്‌ ട്രാൻജെൻഡർ ആണെന്ന സത്യം പുറത്ത്‌ വരുന്നത്‌. സംഭവത്തിൽ വധു, അവരുടെ മാതാപിതാക്കൾ, വിവാഹം നടത്തിയ മധ്യസ്ഥൻ എന്നിവർക്കെതിരെ ഐപിസി സെക്ഷൻ 420 പ്രകാരം യുപി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles