Monday, May 6, 2024
spot_img

വിവാഹം കഴിഞ്ഞ ഉടൻ തന്റെ പേരിനൊപ്പം ഭർത്താവിന്റെ പേര് കൂട്ടി പത്രാസിന് ശ്രമിക്കണ്ട: ഭാവിയിൽ വൻ കുരുക്കിൽ പെടും; അറിയണം ഇതിന്റെ ദോഷവശങ്ങൾ

പൊതുവെ ലോകത്തെല്ലായിടത്തും വിവാഹം കഴിഞ്ഞാൽ പെൺകുട്ടികൾ എല്ലാ രേഖകളിലും സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർത്ത് കൊടുക്കുന്നത് സാധാരണയാണ്. എന്നാൽ അത് ഉചിതമല്ലെന്നുള്ളതാണ് സത്യം. ജനന സർട്ടിഫിക്കറ്റിലെയും എസ്.എസ്.എൽ.സി ബുക്കിലെയും പേര് മാത്രമേ എല്ലായിടത്തും കൊടുക്കാവൂ. കാരണം വിവാഹ ശേഷം സ്വയം ഉണ്ടാക്കിയ പേരാണ് നൽകുന്നത്.

കല്ല്യാണം കഴിഞ്ഞ് എടുക്കുന്ന എല്ലാ ആധികാരിക രേഖകളിലും ആളുകൾ ചെയ്യുന്ന വലിയ വിഡ്ഢിത്തം ആണിത്. ഒരാളുടെ ഐഡന്റിറ്റി എന്നും ഒന്ന് തന്നെയാവണം. വിവാഹ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ കാർഡ് തുടങ്ങി എല്ലാത്തിലും ഭർത്താവിന്റെ പേര് വെച്ച് കൊടുക്കുന്നത് കാരണം ഭാവിയിൽ ഓരോ ആവശ്യങ്ങൾക്ക് പത്താം താരത്തിലെ സർട്ടിഫിക്കറ്റും, പാസ്പോർട്ടും, ആധാറും കൊടുക്കുമ്പോൾ പേരുകൾ ഒരുപോലെ അല്ലെങ്കിൽ ഒറ്റ കാര്യമേ ഈ വകുപ്പുകളിൽ നിന്ന് ഉണ്ടാവൂ. അത് ‘റിജക്റ്റഡ്’ എന്നായിരിക്കും. അഥവാ ഇനി ഭാവിയിൽ ഭർത്താവുമായി പിരിയേണ്ടി വരികയാണെങ്കിൽ പേര് മാറ്റാൻ നന്നായി കഷ്ട്ടപ്പെടേണ്ടതായി വരും. കാര്യം ഭർത്താവിനോട് സ്നേഹം ആവാം. പക്ഷെ, സ്വന്തം പേരിൽ തൊട്ട് കളിക്കരുതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles