Sunday, September 20, 2026

ഔദ്യോഗിക ലെറ്റർപാഡിൽ വോട്ടഭ്യർഥന; വി. ശിവൻകുട്ടിക്കെതിരേ വരണാധികാരിക്ക് പരാതി നൽകി വി. ശിവൻകുട്ടി

തിരുവനന്തപുരം : നേമം നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടി ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്‌തെന്ന് ആരോപണം. മന്ത്രിയുടെ ഔദ്യോഗിക ലെറ്റർ പാഡിൽ വോട്ടർമാരുടെ പിന്തുണയും സഹായവും അഭ്യർഥിച്ചുള്ള കത്ത് മണ്ഡലത്തിലെ വീടുകളിൽ വിതരണം ചെയ്തുവെന്ന് നേമം മണ്ഡലത്തിലെ ബിജെപി ലീഗൽ ഇൻ ചാർജ്‌ അഡ്വ. പ്രകാശ് ആർ സിയാണ് മണ്ഡലം വരണാധികാരിക്ക് പരാതി നൽകിയത്.

എന്നാൽ സംസ്ഥാനത്തിന്റെ ചിഹ്നം പതിച്ച ഔദ്യോഗിക ലെറ്റർ പാഡ് ഉപയോഗിച്ചിട്ടില്ലെന്നാണ് വി. ശിവൻകുട്ടിയുടെ വിശദീകരണം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മാർച്ച്‌ 15നാണ്. ഈമാസം ആറിനാണ് മണ്ഡലത്തിലെ പ്രധാന വ്യക്തികൾക്ക് കത്തയച്ച് ഭാവിപ്രവർത്തനങ്ങൾക്കു സഹായവും പിന്തുണയും അഭ്യർഥിച്ചതെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി

Related Articles

Latest Articles