പ്രിസ്റ്റീന: പ്രിസ്റ്റീന സ്വദേശിയായ 33കാരൻ വിഴുങ്ങിയ നോക്കിയ 3310 ഫോൺ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടർമാർ. കൊസൊവോയിലെ പ്രിസ്റ്റീനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 2000-ത്തില്‍ നോക്കിയ അവതരിപ്പിച്ച ‘ബ്രിക്ക് ഫോണ്‍’ എന്ന പേരില്‍ പ്രശസ്തമായ നോക്കിയ 3310 ആണ് ഇയാള്‍ വിഴുങ്ങിയത്. ഫോണ്‍ വിഴുങ്ങിയതിന് പിന്നാലെ ഇയാള്‍ ആശുപത്രിയിലെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ ശരീരത്തില്‍ മൂന്ന് ഭാഗങ്ങളായി ഫോണ്‍ കണ്ടെത്തി.
അതേസമയം ഫോണിന്‍റെ ബാറ്ററിയടക്കം വിഴുങ്ങിയതിനാല്‍ ജീവന്‍ അപകടത്തിലാകുമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രിസ്റ്റീനയിലെ ഡോ. സ്കെന്ഡെര് തെലാകുവിന്‍റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഫോണ്‍ പുറത്തെടുക്കുകയായിരുന്നു.
എന്നാൽ വിഴുങ്ങാനുണ്ടായ കാരണമാണ് ഡോക്ടർമാരെ അടക്കം ഞെട്ടിപ്പിച്ചത്. തന്റെ ആദ്യ ഫോണായ നോക്കിയ 3310 ഒരിക്കലും കളയാൻ തോന്നാത്തതിലാണ് വിഴുങ്ങിയെതെന്ന് യുവാവ് ഡോക്ടർമാരോട് പറഞ്ഞതായാണ് റിപ്പോർട്ട്. ഡോക്ടര്‍മാർ തന്നെയാണ് വയറ്റില്‍നിന്ന് പുറത്തെടുത്ത ഫോണിന്‍റെയും യുവാവിന്റെ എക്സ്റേ റിപ്പോര്‍ട്ടിന്‍റെയും ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

