Friday, April 26, 2024
spot_img

നീറ്റ് പരീക്ഷയില്‍ മാറ്റമില്ല; സി ബി എസ് ഇ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീംകോടതി

മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് പരീക്ഷ (നീറ്റ്) നീട്ടി വയ്ക്കില്ല. നീറ്റ് യു.ജി പരീക്ഷ ഈ മാസം 12ന് നടത്താനുള്ള തീരുമാനത്തിനെതിരെ സി ബി എസ് ഇ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരിക്കുകയാണ് സുപ്രീംകോടതി.

ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് എം ബി ബി എസ്, ബി ഡി എസ് തുടങ്ങിയ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷാ തീയതി ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയത്.

അതേസമയം സി ബി എസ് ഇ ഇംപ്രൂവമെന്റ് പരീക്ഷ ഈ മാസം 15 വരെയാണ് നടക്കുന്നത്. ഇതിനിടയില്‍ നീറ്റ് യു.ജി പരീക്ഷ പരീക്ഷ നടത്തരുതെന്ന ആവശ്യം ഉന്നയിച്ച്‌ വിവിധ സംസ്ഥാനങ്ങളിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്.

മാത്രമല്ല ഹര്‍ജിയില്‍ ഉന്നയിച്ച ആവശ്യങ്ങളും പരീക്ഷകള്‍ മാറ്റാനുള്ള കാരണങ്ങളും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുൻപേ തീരുമാനിച്ച പ്രകാരം ഈ മാസം 12ന് തന്നെ നീറ്റ് പരീക്ഷകള്‍ നടക്കുമെന്നും കോടതി വ്യക്തമാക്കി.

ഭൗതികശാസ്ത്രം, രസതന്ത്രം, ജന്തുശാസ്ത്രം, സസ്യശാസ്ത്രം എന്നീ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളാണ് നീറ്റ് പരീക്ഷയിൽ ഉൾപ്പെടുത്തുക.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles