ഇടുക്കി: പൂപ്പാറയിൽ വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. തിരുനെൽവേലി സ്വദേശി സുധ (20) ആണ് മരിച്ചത്. അപകടത്തെത്തുടർന്ന് തേനി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം.
ഇന്നലെയായിരുന്നു നാടിനെനടുക്കിയ അപകടം ഉണ്ടായത്.കുട്ടിയടക്കം മൂന്ന് പേർ മരിച്ചു. പതിനെട്ട് പേർക്ക് പരിക്കേറ്റു. തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ(59), വള്ളിയമ്മ(70), സുശീന്ദ്രൻ(8) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നാറിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു സംഘം. മടക്കയാത്രയിലാണ് അപകടമുണ്ടായത്.

