Saturday, October 24, 2026

വന്ദേ ഭാരത് എക്സ്പ്രസ് മംഗളൂരു വരെ നീട്ടണം;റെയിൽവേ മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

വന്ദേ ഭാരത് എക്സ്പ്രസ് മംഗളൂരു വരെ നീട്ടണമെന്നാവശ്യപ്പെട്ട് വി ഡി സതീശൻ. ഇതാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു. റെയിൽ പാളങ്ങളിലെ വളവുകൾ നികത്തി ഹൈ സ്‌പീഡ്‌ കണക്ടിവിറ്റി ഉറപ്പാക്കണമെന്നും വി.ഡി സതീശൻ കത്തിൽ ആവശ്യപ്പെട്ടു.

കൂടാതെ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ പ്രഖ്യാപിച്ചിരിക്കുന്ന വന്ദേഭാരത് സര്‍വീസില്‍ കാസര്‍ഗോഡിനെ കൂടി ഉള്‍പ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. കണക്ടിവിറ്റി പൂര്‍ണമാകാന്‍ മംഗളൂരു വരെ സര്‍വീസ് നീട്ടണമെന്നും കത്തിൽ പറയുന്നു.

Related Articles

Latest Articles